റയലിന് ഇന്ന് ആദ്യ മത്സരം, അലാബ ഇന്ന് അരങ്ങേറ്റം നടത്തും

20210814 142745

ലാലിഗയിൽ ഈ സീസണിലെ ആദ്യ മത്സരത്തിന് റയൽ മാഡ്രിഡ് ഇറങ്ങും. ഇന്ന് അലാവസിനെയാണ് റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ നേരിടുന്നത്. അലാവസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കാൻ കഴിയാതിരുന്ന റയൽ മാഡ്രിഡ് ആഞ്ചലോട്ടിയുടെ കീഴിൽ കിരീടം തിരികെ നേടാൻകാകും ഉദ്ദേശിക്കുന്നത്. വരാനെ റാമോസ് എന്നീ രണ്ട് സൂപ്പർ താരങ്ങൾ ക്ലബ് വിട്ടത് റയലിനെ എങ്ങനെ ബാധിക്കും എന്നാകും ഏവരും ഉറ്റു നോക്കുന്നത്.

റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ആയ അലാബ ഇന്ന് ക്ലബിനായി അരങ്ങേറ്റം നടത്തും. പരിക്ക് കാരണം ക്രൂസ്, സെബയോസ്, മാർസെലോ, മെൻഡി എന്നിവരൊന്നും ഇന്ന് ക്ലബിനൊപ്പം ഉണ്ടാകില്ല. ഹസാർഡ്, ഗരെത് ബെയ്ല് എന്നിവർ ഇന്നത്തെ മാച്ച് സ്ക്വാഡിൽ ഉണ്ട്‌. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക. കളി എം ടി വിയിൽ തത്സമയം കാണാം.

Previous articleപികെ കനിഞ്ഞു, ബാഴ്സലോണ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്തു
Next articleവരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം, ഓൾഡ്ട്രാഫോർഡിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം