ഉറൂഗ്വെൻ സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിച്ച് വലൻസിയ

Jyotish

ലാ ലീഗയിലെ ഉറൂഗ്വെൻ സെൻസേഷൻ മാക്സി ഗോമസിനെ റാഞ്ചി വലൻസിയ. 14.5 മില്ല്യൺ യൂറോയും താരങ്ങളേയും നൽകിയാണ് വലൻസിയ ഗോമസിനെ ടീമിലെത്തിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് ഉറൂഗ്വെൻ സ്ട്രൈക്കറെ വലൻസിയ ടീമിലെത്തിച്ചത്. 140 മില്ല്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

യൂറോപ്യൻ ഫുട്ബോളിൽ കന്നി അങ്കത്തിനിറങ്ങിയ മാക്സി ഗോമസ് കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ 17 ഗോളുകളാണ് അടിച്ച് കൂട്ടിയത്. യൂറോപ്പിലെ വമ്പന്മാരുടെ ശ്രദ്ധ മാക്സി ഗോമസിലേക്ക് പതിക്കാൻ കാരണവും മറ്റൊന്നല്ല. ഡിഫെൻസർ സ്പോർട്ടിംഗിൽ നിന്നും 4 മില്ല്യൺ യൂറോ നൽകിയാണ് സെൽറ്റ വിഗോ സ്വന്തമാക്കിയത്.

2017ൽ ഉറൂഗ്വയിൽ നിന്നും വന്നതിന് ശേഷം 68 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്. ഗോമസിനെ ടീമിലെത്തിക്കാൻ വലൻസിയ താരവും മുൻ സെൽറ്റ വിഗോ താരവുമായ സാന്റി മിനയും ഹോർഹെ സെയിൻസും ഉൾപ്പെടുന്ന ഒരു കരാർ ആണ് വലൻസിയ സെൽറ്റ വിഗോയും തമ്മിലുള്ളത്. ഇരു താരങ്ങളും സെൽറ്റാ വിഗോയിലെത്തും. വലൻസിയയുടെ എട്ടാമത്തെ സൈനിംഗാണ് മാക്സി ഗോമസ്.