ഉംറ്റിറ്റിയെ വിൽക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ തുടരുന്നു

ഉംറ്റിറ്റിയെ വിൽക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ വിജയം കാണുന്നില്ല. താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തു എങ്കിലും താരത്തിനു വേണ്ടി ബാഴ്സലോണയെ ആരും ഇതുവരെ സമീപിച്ചിട്ടില്ല. 2018 ൽ കാൽമുട്ടിന് പരിക്കേറ്റത് മുതൽ ഉംറ്റിറ്റിയുടെ കരിയർ പിറകോട്ടാണ് സഞ്ചരിക്കുന്നത്. ബാഴ്സലോണയിൽ എത്തിയ കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉംറ്റിറ്റി ഇപ്പോൾ ബാഴ്സലോണ ബെഞ്ചിൽ ഇരിക്കുന്ന അവസ്ഥയിലാണ്.

പരിക്ക് ഫ്രഞ്ചുകാരനാായ താരത്തെ സംബന്ധിച്ചിടത്തോളം നിരന്തരമായ പ്രശ്‌നമാണ്. ബാഴ്‌സലോണ താരത്തെ എങ്ങ്ണെയെങ്കിലും വിൽക്കാൻ ആണ് ശ്രമിക്കുന്നത്. ഉംറ്റിറ്റിക്ക് നൽകേണ്ടി വരുന്ന വലിയ വേതനമാണ് ബാഴ്സയെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.
ലിഗ് വൺ, പ്രീമിയർ ലീഗ് എന്നിവിടങ്ങളിലുള്ള വിവിധ ക്ലബ്ബുകൾ ഉംറ്റിറ്റിയെ വാങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇതുവരെ ഒരു ഓഫർ പോലും വന്നില്ല എന്നതാണ് സത്യം.

കൊറോണ സമയത്ത് ഒരു ക്ലബും താരത്തെ വലിയ വേതനം നൽകി സ്വന്തമാക്കാൻ തയ്യാറല്ല. 27 വയസുകാരന്റെ സ്ഥിരമായ പരിക്കും ടീമുകളെ പിറകോട്ട് അടിക്കുന്നു.