ഷാക്കിബിന് നാല് മത്സരത്തിൽ നിന്ന് വിലക്ക്

ഷാക്കിബ് അല്‍ ഹസനെ നാല് മത്സരങ്ങളിൽ നിന്ന് വിലക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അമ്പയര്‍മാര്‍ക്കെതിരെ മോശം പെരുമാറ്റമാണ് ഷാക്കിബ് അല്‍ ഹസന്‍ നടത്തിയത്. ഇതിനെത്തുടര്‍ന്ന് നടപടിയെന്ന നിലയിലാണ് ഷാക്കിബ് അല്‍ ഹസനെ നാല് മത്സരത്തിലേക്ക് വിലക്കുവാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

അമ്പരയര്‍മാര്‍ നാല് മത്സരത്തിൽ നിന്ന് താരത്തെ വിലക്കുവാന്‍ തീരുമാനിച്ചതായാണ് അറിയുന്നതെന്നും തങ്ങള്‍ക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുള്ളുവെന്നാണ് മുഹമ്മദന്‍ സപോര്‍ടിംഗ് ക്ലബ് ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ മസുദുസ്സമന്‍ പറഞ്ഞത്. ഷാക്കിബ് എന്ത് കൊണ്ട് ഇത്തരത്തിൽ പെരുമാറിയെന്നത് ബോര്‍ഡിനെ മനസ്സിലാക്കി കൊടുക്കുവാന്‍ ബോര്‍ഡിനോട് തങ്ങള്‍ അപ്പീൽ ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

താരത്തിന്റെ പെരുമാറ്റം അംഗീകരിക്കപ്പെടാവുന്നതല്ലെങ്കിലും അതിന് പിന്നിലെ കാരണം മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.