ഉക്രൈൻ യുവ ലെഫ്റ്റ് ബാക്ക് ഇനി എവർട്ടണ് സ്വന്തം

Newsroom

20220101 164306
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി ട്രാൻസ്ഫർ വിൻഡോയ് ആരംഭിച്ച ആദ്യ ദിവസം ഡൈനാമോ കീവിന്റെ ഡിഫൻഡർ വിറ്റാലി മൈകോലെങ്കോയെ ഇംഗ്ലീഷ് ക്ലബായ എവർട്ടൺ സ്വന്തമാക്കി. ഇന്ന് ക്ലബ് ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചു. 22 കാരനായ മൈകോലെങ്കോ 21 മില്യൺ നൽകിയാണ് എവർട്ടൺ ടീമിൽ എത്തിക്കുന്നത്. 2026വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചു.

21 തവണ ഉക്രെയ്‌നായി കളിച്ചിട്ടുള്ള താരമാണ് ഈ ലെഫ്റ്റ് ബാക്ക്. യുവതാരമായത് മുതൽ ഡൈനാമോയ്‌ക്കൊപ്പമായിരുന്നു മൈകൊലെങ്കോ ഉണ്ടായിരുന്നത്. 132 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ കീവിനായി താരം നേടിയിട്ടുണ്ട്.