മാഞ്ചസ്റ്ററിന്റെ ടുവൻസെബെ ഇനി നാപോളിയിൽ

Newsroom

20220101 164133
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് ടുവൻസബെയെ ക്ലബ് ഇറ്റലിയിലേക്ക് ലോണിൽ അയച്ചു. പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ലയിൽ ലോണിൽ കളിക്കുക ആയിരുന്ന താരത്തെ ആ ലോൺ അവസാനിപ്പിച്ച് ഇപ്പോൾ ഇറ്റലിയിലേക്ക് അയച്ചിരിക്കുകയാണ്. ജെറാഡിന് കീഴിൽ ടുവൻസബെയ്ക്ക് അവസരം കുറഞ്ഞതാണ് വില്ലയിൽ നിന്ന് താരത്തെ തിരിച്ചു വിളിക്കാൻ കാരണം.

സീസൺ അവസാനം വരെയാണ് നാപോളിയിലെ ലോൺ. ലോണിന് അവസാനം താരത്തെ വാങ്ങാൻ നാപോളിക്ക് കഴിയില്ല. 500000€ ആകും ലോൺ തുക. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും ടുവൻസെബെക്ക് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. യുണൈറ്റഡ് ആരാധകർ വലിയ ഭാവി പ്രവചിക്കുന്ന താരത്തെ വിൽക്കാൻ ക്ലബ് ഒരുക്കമല്ല.