U-16 ഏഷ്യാകപ്പിൽ കേരളത്തിന്റെ അഭിമാനമായ ഷാബാസ് ഇനി ഇന്ത്യൻ ആരോസിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരിബ്രക്കാരൻ യുവ ഡിഫൻഡർ ഷാബാസ് അഹമ്മദ് ഇനി ദേശീയ ലീഗായ ഐ ലീഗിൽ കളിക്കും. ഇക്കഴിഞ്ഞ അണ്ടർ 16 ഏഷ്യാ കപ്പിൽ ഇന്ത്യൻ ഡിഫൻസിന്റെ നെടും തൂണായിരുന്ന ഷാബാസ് വിദേശ മാധ്യമങ്ങളുടെ വരെ‌ പ്രശംസ നേടിയിരുന്നു. ഏഷ്യാ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെ ഇന്ത്യ എത്തിയതിൽ ഷാബാസിന്റെ പങ്ക് വളരെ വലുതായിരുന്നു. ആ ഷാബാസിനെ ഇന്ത്യൻ ആരോസാണ് സ്വന്തമാക്കിയിരിക്കുന്നത്. എ ഐ എഫ് എഫ് അക്കദമിയുടെ തന്നെ ഭാഗമായ ഷാബാസ് ഇന്ത്യൻ ആരോസുമായി കരാർ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

ഷാബാസ് ടീമിൽ ആരോസിൽ എത്തിയാൽ ഇന്ത്യൻ ആരോസ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ഈ 16കാരൻ ആവും. ഇപ്പോൾ മലയാളി താരമായി രാഹുൽ കെ പിയും ഇന്ത്യൻ ആരോസിൽ ഉണ്ട്. ഐ ലീഗിൽ ഭേദപ്പെട്ട തുടക്കമാണ് ആരോസിന് എങ്കിലും അവരുടെ ഡിഫൻസ് കൂടുതൽ ഭദ്രമാക്കാൻ ആണ് ഷാബാസിനെ ടീമിൽ എത്തിക്കുന്നത്.

അണ്ടർ 16 സാഫ് കപ്പിലും ഇന്ത്യൻ ടീമിനൊപ്പം ഷാബാസ് ഉണ്ടായിരുന്നു. മൂത്തേടത് ബഷീറിന്റെ മകനാണ് ഷഹബാസ് അഹമ്മദ്. എൻ എൻ എം എച് എസ് എസ് ചേലാമ്പ്രയിലെ വിദ്യാർത്ഥി കൂടുയാണ്.