കാൽപന്തിലൂടെ അതിജീവനം എന്ന മുദ്രാവാക്യവുമായി മലപ്പുറം

- Advertisement -

പ്രളയത്താൽ ബാധിക്കപ്പെട്ട കേരളത്തിനു വേണ്ടി മലപ്പുറത്തിന്റെ കായിക പ്രേമികൾ ഒരുമിക്കുന്നു. ഫുട്ബോൾ പ്രദർശന മത്സരങ്ങളിലൂടെ ധന ശേഖരണത്തിനായി ഒരുങ്ങുകയാണ് മലപ്പുറം. നവംബര്‍ 16 വെള്ളിയാഴ്ച മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് ആകും, കാല്‍പന്തിലൂടെ അതിജീവനം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്, ഏകദിന ഫുട്ബോള്‍ പ്രദര്‍ശന മല്‍സരങ്ങൾ നടത്തുക.

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, മലപ്പുറം ജില്ലാ ഭരണകൂടം, മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍, മലപ്പുറം വെട്രന്‍ ഫുട്ബോള്‍ അസോസിയേഷന്‍, മലപ്പുറം ഓള്‍ഡ് ഫുട്ബോള്‍ അസോസിയേഷന്‍, മലപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതി, തുടങ്ങിയവർ സംയുക്തമായാണ് ഈ മല്‍സരങ്ങൾ നടത്തുന്നത്. മത്സരത്തിലൂട്ർ സമാഹരിക്കുന്ന തുക മുഴുവനായും ബഹു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

നാലു ഫുട്ബോൾ മത്സരങ്ങളാണ് അന്ന് നടക്കുക. ഫിക്സ്ചറുകൾ താഴെ

1.കലക്ടേഴ്സ് ഇലവന്‍ X എസ് പി ഇലവന്‍

2.വെട്രന്‍ ഫുട്ബോള്‍ ഇലവന്‍ X ഫയര്‍ ഫോഴ്സ് ഇലവന്‍

3.വ്യാപാരി വ്യവസായി ഇലവന്‍ X പ്രസ് മീഡിയ ഇലവന്‍

4.എം എസ് പി സ്കൂള്‍ ഇലവന്‍ X ചേലേമ്പ്ര സ്കൂള്‍ ഇലവന്‍

Advertisement