തോൽവി ഒഴിവാക്കാൻ സിംബാബ്‌വെ പൊരുതുന്നു

- Advertisement -

ബംഗ്ളദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ സിംബാബ്‌വെ പൊരുതുന്നു. നാലാം ദിവസം വെളിച്ച കുറവ് മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ 443 റൺസ് എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‌വെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എടുത്തിട്ടുണ്ട്. അവസാന ദിവസം ജയിക്കാൻ സിംബാബ്‌വെക്ക് 367 റൺസ് കൂടി വേണം.

നേരത്തെ ബംഗ്ലാദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസിന്‌ ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ മഹ്മൂദുള്ളയുടെ പ്രകടനമാണ് തകർച്ചയെ നേരിട്ട ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. മഹ്മൂദുള്ള 101 റൺസ് എടുത്ത് പുറത്താവാതെ നിന്നു. മഹ്മൂദുള്ളക്ക് മികച്ച പിന്തുണ നൽകിയ മുഹമ്മദ് മിഥുൻ 67 റൺസ് എടുത്ത് പുറത്തായി.

തുടർന്ന് കൂറ്റൻ വിജയ ലക്‌ഷ്യം മുൻപിൽ വെച്ച് കളിക്കനിറങ്ങിയ സിംബാബ്‌വെക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അവസാന ഓവറുകളിൽ രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപെട്ടത് തിരിച്ചടിയായി.

Advertisement