പതിനാലുകാരനായ അത്ഭുത പ്രതിഭയെ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിൽ നിന്ന് റാഞ്ചി

Newsroom

Picsart 23 08 17 13 31 23 232
Download the Fanport app now!
Appstore Badge
Google Play Badge 1

ലെസ്റ്റർ സിറ്റി എഫ്‌സിയിൽ പതിനാലുകാരനായ ഫ്രഞ്ച് മിഡ്ഫീൽഡർ ടൈറീസ് നൗബിസിയെ മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്തു. മാഞ്ചസ്റ്റർ സിറ്റി ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 14 വയസ്സുകാരന്റെ പരിശീലന റൈറ്റും ബോണസും ഉൾപ്പെടെ 1.2 മില്യൺ യൂറോ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിക്ക് നൽകും.

മാഞ്ചസ്റ്റർ സിറ്റി 23 08 17 13 31 04 352

ചെൽസി, ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, ആഴ്‌സണൽ എന്നിവരെ എല്ലാം മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി 14 വയസ്സുള്ള മിഡ്ഫീൽഡറെ സ്വന്തമാക്കിയത്. നൗബിസി സിറ്റിയുടെ അണ്ടർ 16 ടീമിലാകും ഈ സീസണിൽ കളിക്കുക. ലിവിംഗ്സ്റ്റണിൽ ജനിച്ച പ്രതിഭ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, കാമറൂൺ, ഫ്രാൻസ് എന്നിങ്ങനെ നിരവധി ദേശീയ ടീമുകൾക്ക് വേണ്ടി കളിക്കാൻ യോഗ്യനാണ്. നൗബിസിയെ സ്വന്തമാക്കാൻ ആയി ഫ്രാൻസ് എഫ് എ ഇതിനകം തന്നെ താരത്തെ സമീപിച്ചിട്ടുണ്ട്.