ആഴ്‌സണൽ താരം പെപെയെ സ്വന്തമാക്കാൻ തുർക്കി ക്ലബ് ശ്രമം

Wasim Akram

ആഴ്‌സണൽ താരം നിക്കോളാസ് പെപെയെ സ്വന്തമാക്കാൻ തുർക്കി വമ്പന്മാർ ആയ ബെസിക്താസ് ശ്രമം. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ക്ലബ് ട്രാൻസ്ഫർ റെക്കോർഡ് തുകക്ക് ആണ് പെപെ ആഴ്‌സണലിൽ എത്തിയത്. എന്നാൽ ക്ലബിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഐവറി കോസ്റ്റ് താരത്തിന് ആയില്ല.

പെപെ

കഴിഞ്ഞ സീസണിൽ അതിനാൽ തന്നെ ഫ്രഞ്ച് ക്ലബ് നീസിൽ ലോണിൽ ആണ് പെപെ കളിച്ചത്. ആഴ്‌സണലിൽ പ്രീ സീസണിന് ആയി മടങ്ങിയെത്തിയ പെപെ എന്നാൽ തന്റെ പ്ലാനിൽ ഇല്ലെന്നു പരിശീലകൻ ആർട്ടെറ്റ വ്യക്തമാക്കുക ആയിരുന്നു. നേരത്തെ താരത്തിന്റെ കരാർ ക്ലബ് റദ്ദാക്കും എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ തുർക്കി ക്ലബ് താരത്തിനെ സ്വന്തമാക്കാൻ ആയി ആഴ്‌സണലും ആയി ചർച്ചകൾ നടത്തുകയാണ് എന്നാണ് റിപ്പോർട്ട്.