ബ്രസീലിയൻ ത്രയം റയൽ മാഡ്രിഡിൽ തുടരും, ദീർഘകാല കരാറുകൾ ഒപ്പുവെക്കും

20220705 130321

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ത്രയങ്ങൾ ആയ റോഡ്രിഗോ, വിനീഷ്യസ്, മിലിറ്റാവോ എന്നിവർ ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെക്കും. അറ്റാക്കിംഗ് താരമായ റോഡ്രിഗോ 2028വരെയുള്ള കരാർ ആകും ഒപ്പുവെക്കുക‌. 21കാരനായ താരം 2019ൽ ആയിരുന്നു റയൽ മാഡ്രിഡിൽ എത്തിയത്. സാന്റോസിൽ നിന്നാണ് റോഡ്രിഗോ വന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ഇലവന്റെ ആദ്യ ഇലവനിൽ സജീവമായിരുന്നു റോഡ്രിഗോ. 1 ബില്യൺ ആണ് റോഡ്രിഗോയുടെ റിലീസ് ക്ലോസ്.

മിലിറ്റാവോയ്ക്കും വിനീഷ്യസിനും 1 ബില്യൺ തന്നെ ആകും റിലീസ് ക്ലോസ്. 24കാരനായ എഡർ മിലിറ്റാവോയും 2019ൽ ആണ് പോർട്ടോയിൽ നിന്ന് റയലിലേക്ക് എത്തിയത്‌. റയലിന്റെ പ്രധാന സെന്റർ ബാക്കാണ് മിലിറ്റാവോ. അദ്ദേഹവും 2028വരെയുള്ള കരാർ റയലിൽ ഒപ്പുവെക്കും‌.
20220616 132339
വിനീഷ്യസ് 2026വരെയുള്ള കരാർ ആകും ഒപ്പുവെക്കുക. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വിനീഷ്യസ്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ വിനീഷ്യസിന് നിർണായക ഗോളുകൾ റയലിനായി നേടാൻ വിനീഷ്യസിനായിരുന്നു.

വിനീഷ്യസ് കഴിഞ്ഞ സീസണിൽ 42 ഗോൾ കോണ്ട്രിബ്യൂഷൻ നൽകിയിരുന്നു. 22 ഗോളുകളും 20 അസിസ്റ്റും വിനീഷ്യസ് കഴിഞ്ഞ സീസണിൽ റയലിന് സംഭാവന ചെയ്തിരുന്നു. 21കാരനായ താരം ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.