കൊളംബിയയെ മറികടന്ന് ചിലി സെമി ഫൈനലിൽ

കോപ്പ അമേരിക്കയിൽ VAR വീണ്ടും ശ്രദ്ധാ കേന്ദ്രമായ മത്സരത്തിനൊടുവിൽ ചിലിക്ക് ജയം. പെനാൽറ്റിയിൽ കൊളംബിയയെ മറികടന്ന അവർ സെമി ഫൈനൽ സ്ഥാനം ഉറപ്പാക്കി. 5-4 നാണ് ഷൂട്ടൗട്ടിൽ അവർ ജയിച്ചു കയറിയത്. ഇന്ന് നടക്കുന്ന പെറു- ഉറുഗ്വേ മത്സരസത്തിലെ വിജയികളെയാണ് അവർ സെമിയിൽ നേരിടുക.

മത്സരത്തിൽ ഉടനീളം ബേധപെട്ട പ്രകടനം നടത്തിയ ചിലി അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. 2 തവണ ഗോൾ നേടിയെങ്കിലും VAR അവർക്ക് മുന്നിൽ തടസ്സമായി. 90 മിനുട്ടും ഗോൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. കൊളംബിയയുടെ വില്യം ടോലീസോയുടെ കിക്ക് ഗോളാകാതെ വന്നതോടെ ചിലിയുടെ അഞ്ചാം കിക്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സി സാഞ്ചസ് തന്റെ കിക് ഗോളാക്കി ചിലിക്ക് സെമി ഫൈനൽ പ്രവേശം ഉറപ്പാക്കി.

Previous articleബ്രസീലിൽ നിന്ന് ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കി അത്ലറ്റികോ
Next articleവനിത സൂപ്പര്‍ ലീഗിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി