ഇനിയെസ്റ്റക്ക് പിന്നാലെ ടോറസും ജപ്പാനിലേക്ക്

- Advertisement -

അത്ലറ്റികോ മാഡ്രിഡ് വിടുന്ന സ്പാനിഷ് താരം ഫെർണാണ്ടോ ടോറസ് ജപ്പാനീസ് ലീഗ് ക്ലബ്ബായ സഗാൻ ടോടുവിൽ കളിക്കും. കഴിഞ്ഞ സീസണൊടെയാണ് താരത്തിന്റെ അത്ലറ്റിക്കോയുമായുള്ള കരാർ അവസാനിച്ചത്. ആന്ദ്രേ ഇനിയെസ്റ്റ നേരത്തെ ജപ്പാനീസ് ലീഗിലേക്ക് ചുവട് മാറിയിരുന്നു.

മുൻ ലിവർപൂൾ, ചെൽസി താരമായ ടോറസ് തന്റെ ജന്മ നാട്ടിലെ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിനായി കഴിഞ്ഞ 2 സീസണുകൾ കളിച്ചിരുന്നു. സ്പെയിനിനായി 100 രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം 38 ഗോളുകൾ നേടിയിട്ടുണ്ട്. സ്പെയിനിനൊപ്പം ലോകകപ്പ്, യൂറോ കപ്പ്‌ കിരീടങ്ങളും നേടി.

ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവ നേടിയ താരം കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗ് കിരീടവും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement