ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ യുവന്റസിലേക്കുള്ള ആദ്യ ട്രാൻസ്ഫർ ആയി തിമോതി വിയ മാറും. അമേരിക്കൻ താരം യുവന്റസിൽ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മിലാൻ ഇതിഹാസവും നിലവിലെ ലൈബീരിയൻ പ്രസിഡന്റുമായ ജോർജ്ജ് വിയയുടെ മകനാണ് 23-കാരനായ തിമോതി വിയ.
യുവന്റസുമായി അഞ്ച് വർഷത്തെ കരാറിൽ ആകും താരം ഒപ്പുവെക്കുക. 23-കാരൻ 2019 മുതൽ ഫ്രഞ്ച് ക്ലബായ ലില്ലെക്ക് വേണ്ടിയാണ് കളിക്കുന്നത്. ബോണസുകൾ ഉൾപ്പെടെ 12 ദശലക്ഷം യൂറോ ആകും ട്രാൻസ്ഫർ ഫീസ്. മുൻ പാരീസ് സെന്റ് ജെർമെയ്ൻ താരമായ വിയ വലതു വിങ്ങിലാകും കളിക്കുക. വിംഗറായി മാത്രമല്ല ഫുൾബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.
ലൈബീരിയയിൽ ആണ് പിതാവ് എങ്കിലും തിമോത്തി അമേരിക്കൻ ദേശീയ ടീമിനായാണ് കളിക്കുന്നത്. ല്ല് 2022 ലോകകപ്പിൽ വെയ്ൽസിനെതിരായ ഒരു ഗോൾ ഉൾപ്പെടെ, അമേരിക്കയ്ക്ക് ഒപ്പം 29 മത്സരങ്ങളിൽ നാല് ഗോളുകൾ താരം നേടിയിട്ടുണ്ട്.