ടിമ്പറിനെയും ആന്റണിയെയും മാഞ്ചസ്റ്ററിലേക്ക് എത്തിക്കുമോ എന്ന ചോദ്യത്തിന് ടെൻ ഹാഗിന്റെ മറുപടി

അയാക്സിന്റെ യുവതാരങ്ങളായ ടിമ്പറിനെയും ആന്റണിയെയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ ടെൻ ഹാഗ് മറുപടി പറഞ്ഞു. വേർസറ്റൈൽ ഡിഫൻഡറായ ടിമ്പറിനെ എല്ലാ വലിയ ക്ലബുകളും നോട്ടമിടുന്നുണ്ടാകും എന്ന് ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും ടിമ്പറിനായി ശ്രമിക്കും എന്നാണ് ടെൻ ഹാഗ് നൽകുന്ന സൂചന. റൈറ്റ് ബാക്കായും സെന്റർ ബാക്ക് ആയും അയാക്സിനായി കളിക്കുന്ന ടിമ്പർ ഹോളണ്ടിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്.
20220516 165736
അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന 20കാരൻ ഇതിനകം തന്നെ അയാക്സിനായി 50ൽ അധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

22കാരനായ ആന്റണി ബ്രസീലിയൻ താരമാണ്. അയാക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ആന്റണിയെ നഷ്ടപ്പെടുന്നത് അയാക്സിന് താങ്ങാൻ ആയേക്കില്ല എന്ന് ടെൻ ഹാഗ് പറഞ്ഞു. അയാക്സിന്റെ നെടും തൂണാണ് ആന്റണി എന്നും ടെൻ ഹാഗ് പറഞ്ഞു. അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ആന്റണി ഉണ്ട്. ഇരു താരങ്ങളെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.