“കോണ്ടെ സ്പർസിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം” – ഹാരി കെയ്ൻ

സ്പർസ് പരിശീലകനായ അന്റോണിയോ കോണ്ടെ സ്പർസിൽ തന്നെ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഹാരി കെയ്ൻ. താൻ കോണ്ടെയുടെ വലിയ ആരാധകൻ ആണെന്ന് ഹാറ്റി കെയ്ൻ പറഞ്ഞു. കോണ്ടെയുടെ ഒപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ട്. അദ്ദേഹം ഇവിടെ തുടരുക ആണെങ്കിൽ അത് വലിയ കാര്യമാകും. കെയ്ൻ പറഞ്ഞു.

അടുത്ത സീസൺ ഇതേ നല്ല പരിശീലകനൊപ്പം പ്രവർത്തിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാം കോണ്ടെയുടെ തീരുമാനമാണ്. കെയ്ൻ പറഞ്ഞു. അദ്ദേഹം ക്ലബുമായി സംസാരിച്ച് ഭാവി പെട്ടെന്ന് തീരുമാനിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും കെയ്ൻ പറഞ്ഞു.