മാറ്റ് ടാർഗറ്റ് ന്യൂകാസിലിന്റെ മാത്രം താരമായി

20220608 224149

സെന്റ് ജെയിംസ് പാർക്കിൽ ലോണിൽ കളിക്കുക ആയിരുന്ന മാറ്റ് ടാർഗറ്റ് ഇന്ന് ന്യൂകാസിലിൽ സ്ഥിര കരാർ ഒപ്പുവെച്ചു. ആസ്റ്റൺ വില്ലയുടെ താരമായിരുന്ന ടാർഗറ്റ് കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ലോണിൽ ന്യൂകാസിലിൽ എത്തിയത്. ഫ്റ്റ്-ബാക്ക് ആയ താരം 16 മത്സരങ്ങളിൽ ന്യൂകാസിലിനായി കളിച്ചു.

ന്യൂകാസിൽ റിലഗേഷൻ ഒഴിവാക്കി മിഡ് ടേബിളിൽ ഫിനിഷ് ചെയ്തതിൽ ടാർഗറ്റിനും വലിയ പങ്കുണ്ട്. ടാർഗെറ്റ് ഇപ്പോൾ ന്യൂകാസിലുമായി നാല് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 15 മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയായി ആസ്റ്റൺ വില്ലക്ക് ലഭിക്കും.