ഡാർവിൻ നൂനസിനായി ലിവർപൂൾ 80 മില്യന്റെ ഓഫർ സമർപ്പിക്കും

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ ലിവർപൂൾ അടുത്ത ഘട്ടത്തിലേക്ക് കടന്നു‌. ലിവർപൂൾ ഉടനെ നൂനസിനായി 80 മില്യൺ യൂറോയുടെ ഒരു ഓഫർ ബെൻഫികയ്ക്ക് സമർപ്പിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോഴും ആദ്യ ഘട്ടത്തിൽ മാത്രമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും നൂനസിനായി രംഗത്ത് ഉണ്ടെന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

നൂനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും 80മില്യന്റെ ഓഫർ ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. നൂനസിനായി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്. ഈ സീസണിൽ നൂനസ് ബെൻഫിക വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.