ചെൽസിയുടെ സ്ട്രൈക്കറായ ടാമി അബ്രഹാമിനെ ഇറ്റാലിയൻ ക്ലബായ റോമ സ്വന്തമാക്കി. ഇതു സംബന്ധിച്ച് റോമ ഔദ്യോഗിക പ്രഖ്യാപനം നടത്തി. താരം റോമയിൽ ഒമ്പതാം നമ്പർ ജേഴ്സി അണിയും. ജോസെ മൗറീനോ എത്തിയ ശേഷമുള്ള റോമയുടെ ഏറ്റവും വലിയ സൈനിംഗാണ് ടാമി അബ്രഹാം. 40 മില്യൺ എന്ന വലിയ തുകയ്ക്കാകും അബ്രഹാം റോമയിലേക്ക് പോകുന്നത്. ഇൻസ്റ്റാൾമെന്റ് ആയാകും റോമ ഈ തുക ചെൽസിക്ക് നൽകുക.
New No. 9⃣ … 𝙎𝙊𝙍𝙏𝙀𝘿 🔥
Welcome to Roma, @tammyabraham! 🏴
#ASRoma | @NBFootball pic.twitter.com/RdxjcL5br5— AS Roma English (@ASRomaEN) August 17, 2021
താരം ക്ലബിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെച്ചു. ഏകദേശം 4 മില്യണോളം താരത്തിന് വർഷത്തിൽ വേതനമായി ലഭിക്കും. ചെൽസി 80 മില്യൺ ഡോളറിന്റെ ബൈ ബാക്ക് ക്ലോസും കരാറിൽ വെച്ചിട്ടുണ്ട്. 2023 മുതൽ ബൈ ബാക്ക് ക്ലോസ് ആക്ടീവാകും. ടാമി അബ്രഹാമിനായി അറ്റലാന്റയും ആഴ്സണലും രംഗത്തുണ്ടായിരുന്നു. എന്നാൾ വൈരികളായ ആഴ്സണലിന് താരത്തെ വിൽക്കാൻ ചെൽസി ഒരുക്കമായിരുന്നില്ല.
ടൂഹൽ പരിശീലകനായി എത്തിയ ശേഷം ചെൽസിയിൽ അധികം അവസരങ്ങൾ ലഭിക്കാത്ത താരമാണ് ടാമി അബ്രഹാം. എങ്കിലും കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ചെൽസിയുടെ ടോപ് സ്കോറർ ആകാൻ ടാമി അബ്രഹാമിനായിരുന്നു. പ്രീസീസണിലും താരം ചെൽസിക്കായി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ലുകാകുവിനെ സ്വന്തമാക്കിയതാണ് ഇപ്പോൾ ടാമി അബ്രഹാമിനെ വിൽക്കാൻ ചെൽസി തീരുമാനിക്കാൻ കാരണം.