സുഭാഷ് സിംഗ് ഇനി മൊഹമ്മദൻസ് സ്പോർടിംഗിൽ

- Advertisement -

മണിപ്പൂരി വിങറായ സുഭാഷ് സിംഗ് ഇനി മൊഹമ്മദൻസിനായി കളിക്കും. നെരോകയുടെ താരമായിരുന്ന സുഭാഷിഷിനെ താൽക്കാലിക കരാറിലാണ് മൊഹമ്മദൻസ് സൈൻ ചെയ്തിരിക്കുന്നത്. 31കാരനായ താര? സെക്കൻഡ് ഡിവിഷൻ ഐ ലീഗിനായാണ് മൊഹമ്മദൻസിൽ എത്തുന്നത്. മൊഹമ്മദൻസ് ഐ ലീഗിലേക്ക് എത്തുക ആണെങ്കിൽ സുഭാഷ് സിംഗും മൊഹമ്മദൻസിൽ തുടരും.

സായി മണിപ്പൂർ, ഈസ്റ്റേൺ സ്പോർടിംഗ് യൂണിയൻ എന്നീ ക്ലബുകളിലൂടെ വളർന്നു വന്ന താരമാണ് സുഭാഷ്. ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ, പൂനെ എഫ് സി, ഷില്ലോങ് ലജോങ്, റിയൽ കാശ്മീർ എന്നീ ക്ലബുകളിലായിരുന്നു നെരോകയിൽ എത്തും മുമ്പ് സുഭാഷ് കളിച്ചിരുന്നത്. ഐ എസ് എല്ലിൽ മുംബൈ സിറ്റിക്കായും സുഭാഷ് കളിച്ചിട്ടുണ്ട്.

Advertisement