നൈജീരിയൻ താരം ഒല ഐന ഫുൾഹാമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടൊറീനോയുടെ വിങ് ബാക്കായ ഒല ഐനയെ പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാൻ സ്വന്തമാക്കും. 23കാരനായ താരം സീരി എ ക്ലബായ ടൊറീനോയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആകും ഫുൾഹാമിൽ എത്തുക. ഈ സീസൺ അവസാനം ഫുൾഹാം താരത്തെ സ്ഥിര കരാറിൽ വാങ്ങാനും ധാരണ ആയിട്ടുണ്ട്. നൈജീരിയ ദേശീയ ടീമിലെ സ്ഥിരാംഗമാണ് ഒല ഐന ഇപ്പോൾ. അവസാന 2 വർഷമായി ടൊറീനോയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്

ചെൽസി അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഒല ഐന. ഏതാണ്ട് 12 വർഷത്തോളം താരം ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നു. പക്ഷെ ചെൽസിയിൽ ആകെ 3 സീനിയർ മത്സരങ്ങൾ കളിക്കാനെ ഒല ഐനയ്ക്ക് ആയിരുന്നുള്ളൂ. ഇംഗ്ലണ്ടിൽ മുമ്പ് ഹൾ സിറ്റിക്ക് വേണ്ടിയും ഈ യുവതാരം കളിച്ചിട്ടുണ്ട്.