ടോട്ടൻഹാമിന്റെ എൻകൗദു ഇനി തുർക്കിയിൽ

ടോട്ടൻഹാമിന്റെ താരമായിരുന്ന കെവിൻ എൻകൗദുവിനെ തുർക്കിഷ് ക്ലബായ ബെസികാസ് സ്വന്തമാക്കി. 4.6 മില്യണാണ് താരത്തെ ബെസികാസ് സ്വന്തമാക്കിയത്. അവസാന മൂന്ന് വർഷമായി ടോട്ടൻഹാമിന്റെ ഒപ്പം ഉണ്ടായിരുന്നു എങ്കിലും താരത്തിന് പരിശീലകൻ പോചടീനോയുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2016ൽ 11 മില്യണോളം നൽകി ആയിരുന്നു എൻകൗദുവിനെ ടോട്ടൻഹാം സ്വന്തമാക്കിയത്.

24കാരനായ താരം കഴിഞ്ഞ വർഷങ്ങളിൽ ലോൺ അടിസ്ഥാനത്തിൽ മൊണാക്കോ, ബേർൺലി എന്നീ ടീമുകൾക്കായി കളിച്ചിരുന്നു. പക്ഷെ പരിക്ക് കാരണം രണ്ട് ലോൺ നീക്കങ്ങളും പരാജയമായി മാറി. ഈ സീസണിൽ ആസ്റ്റൺ വില്ലയ്ക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ താരം സ്പർസിനു വേണ്ടി കളിച്ചിരുന്നു.