“റൊണാൾഡോയും നെയ്മറും ഒരു ടീമിൽ കളിച്ചാൽ അത്ഭുതങ്ങൾ നടക്കും” – റിവാൾഡോ

- Advertisement -

നെയ്മർ യുവന്റസിലേക്ക് പോവുകയാണെങ്കിൽ ലോക ഫുട്ബോളിന് അത്ഭുതകരമായ കൂട്ടുകെട്ട് കാണാൻ ആകും എന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കാത്തതോടെ യുവന്റസും നെയ്മറിനായി ശ്രമിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു റിവാൾഡോ. ഇരുവരും ഒരുമിച്ച് ഒരു ടീമിൽ കളിക്കുന്നത് സ്വപ്ന തുല്യമായിരിക്കും എന്ന് റിവാൾഡോ പറഞ്ഞു.

നെയ്മർ വരികയാണെങ്കിൽ റൊണാൾഡോയ്ക്ക് ആകും അത് വലിയ ഗുണമാവുക. നെയ്മർ ഒരുപാട് അസിസ്റ്റുകൾ റൊണാൾഡോയ്ക്ക് നൽകും എന്നും റൊണാൾഡോ ഒരുപാട് ഗോളുകൾ അടിച്ചു കൂട്ടുമെന്നും റിവാൾഡോ പറഞ്ഞു. ഇപ്പോൾ യുവന്റസിൽ ഒരു സൂപ്പർ താരം മാത്രമേ ഉള്ളൂ. വലിയ ക്ലബ് ആവാൻ ഒന്നിൽ കൂടുതൽ സൂപ്പർ താരങ്ങൾ ടീമിൽ ഉണ്ടാകണമെന്ന് റിവാൾഡോ പറഞ്ഞു. ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് നെയ്മർ ഇനി പി എസ് ജിയിൽ തുടരുത് എന്നും റിവാൾഡോ പറഞ്ഞു.

Advertisement