ടോട്ടനം താരത്തിന് വേണ്ടി സ്പാർടക് മോസ്‌കോയുടെ ഓഫർ

Nihal Basheer

ടോട്ടനം താരം ഡേവിൻസൻ സാഞ്ചസിന് വേണ്ടി സ്പർടക് മോസ്‌കോയുടെ നീക്കം. റഷ്യൻ ടീം സമർപ്പിച്ച് പന്ത്രണ്ട് മില്യൺ യൂറോയും ആഡ് ഓണുകളും ചേർന്ന ഓഫർ ടോട്ടനം അംഗീകരിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരത്തിന്റെ തീരുമാനം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാഞ്ചസുമായി വ്യക്തിപരമായ കരാറിൽ എത്താൻ സ്പാർടക് മോസ്‌കോക്ക് സാധിച്ചാൽ കൈമാറ്റം ഉടൻ തന്നെ പൂർത്തിയാവും.

Ssxq7yeiluea6vcfxj5rdhsggq
NOTTINGHAM, ENGLAND – AUGUST 28: Davinson Sanchez of Tottenham in action during the Premier League match between Nottingham Forest and Tottenham Hotspur at City Ground on August 28, 2022 in Nottingham, England. (Photo by Michael Regan/Getty Images)

നേരത്തെ ഗലട്സരെ അടക്കം സാഞ്ചസിന് പിറകെ ഉള്ളതായി സൂചനകൾ ഉണ്ടായിരുന്നു. മറ്റൊരു താരത്തെ കൂടി കൈമാറ്റത്തിൽ ഉൾപ്പെടുത്താൻ ആയിരുന്നു ടർക്കിഷ് ടീമിന്റെ നീക്കം. എന്നാൽ കൂടുതൽ മികച്ച ഓഫറുമായി സ്പാർടക് എത്തിയതോടെ ടോട്ടനം റഷ്യൻ ടീമിന്റെ ഓഫർ അംഗീകരിക്കുകയായിരുന്നു. 2017ൽ അന്നത്തെ ക്ലബ്ബിന്റെ റെക്കോർഡ് തുക ആയ 42.5 മില്യൺ പൗണ്ടിനാണ് സാഞ്ചസ് അയാക്‌സിൽ നിന്നും ടോട്ടനത്തിൽ എത്തുന്നത്. ഇരുന്നൂറോളം മത്സരങ്ങൾ ടീമിനായി കളിച്ചു. അവസാന സീസണിൽ 18 ലീഗ് മത്സരങ്ങൾ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. മോശം പ്രകടനത്തിന്റെ പേരിൽ ടോട്ടനം ആരാധകരുടെ പ്രതിഷേധം നേരിടേണ്ടിയും വന്നിരുന്നു.