തലമുറ മാറ്റത്തിൽ നാപോളി, ഡ്രൈസ് മെർടെൻസും നപോളിയോട് യാത്ര പറഞ്ഞു

20220725 221649

നപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ഡ്രൈസ് മെർടെൻസ് ടീം വിട്ടു. നപോളി തന്നെയാണ് ബെൽജിയൻ താരം ടീം വിടുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ടീം വിട്ടെങ്കിലും ഇറ്റാലിയൻ ലീഗിൽ തന്നെ തുടരാൻ ആണ് താരം ശ്രമിക്കുന്നത് എന്നാണ് സൂചനകൾ.

കഴിഞ്ഞ ഒൻപത് വർഷമായി നപോളിയുടെ മുന്നേറ്റത്തിലെ സുപ്രധാന സാന്നിധ്യമായിരുന്നു മെർടെൻസ്. 2013ൽ പി എസ് വി ഐന്തോവനിൽ നിന്നാണ് സീരി എയിലേക് ചേക്കേറുന്നത്. സൂപ്പർ സബ്ബ് ആയെത്തി രണ്ടാം പകുതിയിൽ നേടുന്ന ഗോളുകളും, ബോസ്‌കിന് പുറത്തു നിന്നും അകത്തു നിന്നും അസാധ്യമായ ആംഗിളുകളിൽ നിന്നും നേടുന്ന ഗോളുകളും ഒക്കെയായി പലപ്പോഴും രക്ഷക വേഷത്തിൽ എത്തിയിരുന്ന താരമായിരുന്നു മെർടെൻസ്. നൂറ്റിനാൽപതിയേട്ടു ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആണ്.
20220725 221644
ഒരു വർഷത്തേക്ക് കൂടി താരത്തെ ടീമിൽ നിർത്താൻ നാപോളി ശ്രമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വരുമാനം നൽകാൻ ടീം തയ്യാറായില്ല. ഇതോടെ മെർടെൻസ് ടീം വിടാൻ തീരുമാനിക്കുകയായിരുന്നു. സീരി എയിൽ നിന്നും ഇന്റർ മിലാൻ, ലാസിയോ ടീമുകൾ മുന്നേറ്റ താരത്തിന് പിറകെയുണ്ട്. താരത്തിന്റെ മുൻ കോച്ച് കൂടിയായ സരിയാണ് ലാസിയോയിലെ നിലവിലെ പരിശീലകൻ.

കൗലിബാലി, ഇൻസിന്യെ തുടങ്ങി നാപോളിക്ക് അടുത്ത കാലത്ത് നഷ്ടപ്പെട്ട സുപ്രധാന താരങ്ങളുടെ പട്ടികയിലേക്ക് മെർടെൻസും എത്തുകയാണ്. വർഷങ്ങളായി ടീമിന്റെ നെടുംതൂണായിരുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തേണ്ടത് നപോളിക്ക് ആവശ്യമാണ്.