കൊഷാപ്പ് സതാംപ്ടണിൽ എത്തി

Nihal Basheer

വിഎഫ്ൽ ബോചും താരം ആർമൽ ബെല്ലാ കൊഷാപ്പിനെ സതാംപ്ടൻ ടീമിലെത്തിച്ചു. ഇരുപതുകാരനുമായി നാല് വർഷത്തെ കരാറിൽ ആണ് സതാംപ്ടൻ ഒപ്പുവെച്ചത്. പ്രീമിയർ ലീഗിലെ അടക്കം മറ്റു ക്ലബ്ബുകളെ മറികടന്നാണ് സതാംപ്ടൻ താരത്തെ സ്വന്തമാക്കിയത്.

2021 ബുണ്ടസ് ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ് ബോഖും ടീമിന്റെ ഭാഗമായിരുന്നു. അവസാന സീസണിൽ ലീഗിൽ 22 മത്സരങ്ങളിൽ ടീമിനായി ഇറങ്ങി. താരത്തിന്റെ മികച്ച പ്രകടനം പല മുൻ നിര ടീമുകളുടേയും ശ്രദ്ധയാകർശിച്ചിരുന്നു. ജർമയുടെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏകദേശം പത്ത് മില്യൺ യൂറോ ആണ് കൈമാറ്റ തുക. സതാംപ്ടൻ കോച്ച് ഹാസൻഹുട്ടിലിന് തന്നിൽ വലിയ സ്വാധീനം ചെലുത്താൻ ആയെന്ന് മാധ്യമങ്ങളോട് സംസാരിച്ച കൊഷെപ്പ് സൂചിപ്പിച്ചു.