നെയ്മർ ക്ലബിൽ തുടരുമോ എന്ന് പറയാൻ ആകില്ല എന്ന് പി എസ് ജി

Newsroom

20220622 012656

നെയ്മറിനെ പി എസ് ജി വിൽക്കും എന്ന് അഭ്യൂഹങ്ങൾ ഉയരവെ താരം ക്ലബിൽ തുടരും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് പി എസ് ജി‌ പ്രസിഡന്റ് നാസർ അൽ ഖലീഫി. നെയ്മർ പുതിയ പ്രൊജക്ടിന്റെ ഭാഗമാണോ അല്ലയോ എന്ന് പറയാൻ ആകില്ല എന്ന് അദ്ദേഹം പറഞ്ഞു. ചില താരങ്ങൾ വരും ചില താരങ്ങൾ പോകും. അത് ആരൊക്കെ എന്ന് പറയാൻ ആകില്ല. ഇത് ക്ലബ് തീരുമാനിക്കും എന്ന് ഖലീഫി പറഞ്ഞു.

എമ്പപ്പയുടെ കരാർ പുതുക്കിയ പി എസ് ജി ബ്രസീലിയൻ താരം നെയ്മറിനെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുക ആണെന്ന് നേരത്തെ LEquipe റിപ്പോർട്ട് ചെയ്തിരുന്നു. പി എസ് ജി പ്രസിഡന്റിന്റെ പ്രസ്താവന ഈ അഭ്യൂഹങ്ങൾക്ക് കരുത്ത് നൽകുകയാണ്. 30കാരനായ നെയ്മറിന്റെ വലിയ വേതനവും ഫിറ്റ്നസുമാണ് നെയ്മറിനെ വിൽക്കുന്നതിനുള്ള ആലോചനയിൽ പി എസ് ജിയെ എത്തിച്ചത്.

നെയ്മർ അടുത്തിടെ ആണ് പി എസ് ജിയിൽ കരാർ പുതുക്കിയത് എന്നത് കൊണ്ട് തന്നെ നെയ്മർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല. നെയ്മറിന് ഇഷ്ടപ്പെട്ട നഗരമായ പാരീസിൽ തന്നെ തുടരാനാണ് നെയ്മർ ആഗ്രഹിക്കുന്നത്.