ഔദ്യോഗിക പ്രഖ്യാപനം എത്തി, സ്മാളിംഗ് ഇനി റോമയിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ ക്യാപ്റ്റൻ ക്രിസ് സ്മാളിംഗ് ഇനി ഇറ്റാലിയൻ ലീഗിൽ. റോമക്ക് വേണ്ടിയാണ് താരം ഈ സീസണിൽ കളിക്കുക. ഒരു വർഷത്തേക്കുള്ള ലോൺ അടിസ്ഥാനത്തിലാണ് താരം ക്ലബ്ബ് മാറുന്നത്.

29വയസുകാരനായ താരത്തിന്റെ സേവനത്തിനായി 3 മില്യൺ യൂറോ റോമ മഞ്ചെസ്റ്റർ ക്ലബ്ബിന് നൽകും. റോമയിൽ ആറാം നമ്പർ ജേഴ്‌സിയാകും സെന്റർ ബാക്കായ സ്മാളിംഗ് ധരിക്കുക. 2010 മുതൽ യുണൈറ്റഡ് പ്രധിരോധത്തിൽ നിറഞ്ഞു നിന്ന താരം ഒലെ സോൾഷ്യർ ലിണ്ടലോഫ്‌- മഗ്വയർ സഖ്യത്തെ കളിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് കൂടുതൽ കളി സമയം ലഭിക്കാൻ ലോണിൽ പോകാൻ തീരുമാനിച്ചത്.

Advertisement