ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ ഒരു വർഷം കൂടെ റോമ ലോണിൽ നിലനിർത്തും. ഇത് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും റോമയുമായി ധാരണയിൽ എത്തി. ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുന്ന സ്മാളിംഗിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ നേരത്തെ തന്നെ റോമ ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ട 20 മില്യൺ റോമ നൽകാത്തതിനാൽ കരാർ ചർച്ച വഴിമുട്ടുക ആയിരുന്നു.
ഇപ്പോൾ കൊറോണ വന്ന പുതിയ സാഹചര്യത്തിൽ ഒരു വർഷം കൂടെ സ്മാളിംങിനെ ലോണിൽ നൽകാൻ ഒരുക്കമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു. വർഷം 4മില്യൺ ആയിരിക്കും ലോൺ തുക. ഇത് റോമ അംഗീകരിച്ചതായാണ് വാർത്തകൾ. അങ്ങനെ ആണെങ്കിൽ അടുത്ത സീസൺ അവസാനം വരെ സ്മാളിങ് റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കും. അടുത്ത വർഷം 15 മില്യൺ നൽകി റോമയ്ക്ക് സ്മാളിങിനെ വാങ്ങുകയും ചെയ്യാം.