മെസ്സി ആദ്യ മത്സരത്തിൽ കളിക്കും എന്ന് സെറ്റിയെൻ

മെസ്സി മയ്യോർക്കയ്ക്ക് എതിരെ കളിക്കുമോ ബാഴ്സലോണ ആരാധകർ ആശങ്കപ്പെടേണ്ടതില്ല എന്ന് പരിശീലകനായ സെറ്റിയെൻ. ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിക്ക് രണ്ട് ദിവസം മുമ്പ് പരിശീലനത്തിനിടയിൽ ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ ആ പരിക്ക് വലിയ പ്രശ്നമല്ല എന്നും താരം മയ്യോർക്കയ്ക്ക് എതിരെ ആദ്യ ഇലവനിൽ ഇറങ്ങും എന്നും സെറ്റിയെൻ അറിയിച്ചു.

മെസ്സി മാത്രമല്ല പല താരങ്ങൾക്ക് ചെറിയ പരിക്കുകൾ അനുഭവപ്പെട്ടിരുന്നു. അത് സ്വാഭാവികം ആണെന്നും സെറ്റിയെൻ പറഞ്ഞു. നീണ്ട കാലത്തിന് ശേഷം ഫുട്ബോൾ കളിക്കുന്നതിന്റെ പ്രശ്നമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മെസ്സി മാത്രമല്ല സുവാരസും മയ്യോർക്കയ്ക്ക് എതിരെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. സുവാരസ് പ്രതീക്ഷിച്ചതിനാൽ നേരത്തെ ആണ് തിരിച്ചുവന്നത് എന്നും അത് സന്തോഷകരമാണ് എന്നും സെറ്റിയെൻ കൂട്ടിച്ചേർത്തു.

Previous articleതുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടറിന് വേണ്ടി യുവന്റസ് ശ്രമം
Next articleസ്മാളിംഗ് ഒരു വർഷം കൂടെ റോമയിൽ