പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ബൗളർമാർക്ക് വലിയ തിരിച്ചടിയെന്ന് വസിം ജാഫർ

പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച ഐ.സി.സിയുടെ തീരുമാനം ബൗളർമാർക്ക് കനത്ത തിരിച്ചടിയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്നാണ് അനിൽ കുംബ്ലെയുടെ നേതൃത്തിലുള കമ്മിറ്റി താത്കാലികമായി ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഐ.സി.സിയോട് ശുപാർശ ചെയ്തത്.

ക്രിക്കറ്റിൽ ബാറ്റ്സ്മാനും ബൗളറും തമ്മിലുള്ള സമതുലിതാവസ്ഥ നിലനിർത്താൻ ഐ.സി.സി ഇടപെടണമെന്നും വസിം ജാഫർ പറഞ്ഞു. ഐ.സി.സി ഉമിനീർ നിരോധിച്ചത് ബൗളർമാർക്ക് പന്തിന്റെ തിളക്കം കൂട്ടുന്നതിന് വെല്ലുവിളിയാണെന്നും ഇത് ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും വസിം ജാഫർ പറഞ്ഞു.

ഐ.സി.സി ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കാനുള്ള അവസരം നൽകണമെന്നും പിച്ചുകൾ ഒരുക്കുമ്പോൾ ബൗളർമാരെയും ബാറ്റ്സ്മാൻമാരെയും ഒരുപോലെ പിന്തുണക്കുന്ന പിച്ചുകൾ ഒരുക്കണമെന്നും വസിം ജാഫർ പറഞ്ഞു.

Previous articleസ്മാളിംഗ് ഒരു വർഷം കൂടെ റോമയിൽ
Next articleബാഴ്സലോണ അല്ലാതെ വേറെ എവിടേക്കും പ്യാനിച് ഇല്ല