ഗബ്രിയേൽ സ്ലോനിന ചെൽസിയിലേക്ക്, റയൽ മാഡ്രിഡിന്റെ ശ്രമം പരാജയപ്പെടുന്നു

Picsart 22 06 13 00 58 37 804

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിന ചെൽസിയിലേക്ക് അടുക്കുന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്ലൊനിനയെ സ്വന്തമാക്കാൻ ശ്രമിച്ച റയൽ മാഡ്രിഡിന്റെ ബിഡുകൾ അമേരിക്കൻ ക്ലബായ ചികാഗോ ഫയർ തള്ളി. താരത്തെ ചെൽസിക്ക് വിൽക്കാൻ ആണ് ഇപ്പോൾ ക്ലബ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

18കാരനായ താരത്തിനായി ചെൽസി 10 മില്യൺ പൗണ്ടോളം ഓഫർ ചെയ്തിട്ടുണ്ട്. ചികാഗോ ഫയറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും ഇത്. ഇപ്പോൾ അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിന്റെ താരമാണ് സ്ലൊനിന. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്. 2021ൽ ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിലെ അരങ്ങേറ്റം നടത്തി.

Previous articleസ്പിന്നർമാർ മെച്ചപ്പെട്ട രീതിയിൽ ബൗൾ ചെയ്യേണ്ടതുണ്ട് എന്ന് പന്ത്
Next articleആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമോ?