ഗബ്രിയേൽ സ്ലോനിന ചെൽസിയിൽ എത്തും, ആദ്യ സീസൺ ലോണിൽ അമേരിക്കയിൽ തന്നെ തുടരും

Newsroom

20220712 160207
Download the Fanport app now!
Appstore Badge
Google Play Badge 1

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിന ചെൽസിയിലേക്ക് എത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്ലൊനിനയെ സ്വന്തമാക്കാൻ ആയി ആദ്യ ബിഡ് ചിക്കാഗീ ഫയറിന് ചെൽസി ഉടൻ സമർപ്പിക്കും. ഇരു ക്ലബുകളും തമ്മിൽ വാക്കാൽ ധാരണ ആയിട്ടുണ്ട്. സ്ലൊനിനയെ അടുത്ത സീസണിൽ ലോണിൽ ചികാഗോ ഫയറിലേക്ക് തന്നെ ചെൽസി അയക്കും.

റയൽ മാഡ്രിഡിന്റെ ബിഡുകൾ മറികടന്നാണ് അമേരിക്കൻ ക്ലബായ ചികാഗോ ഫയറിൽ നിന്ന് സ്ലൊനിനയെ ചെൽസി സ്വന്തമാക്കുന്നത്. 18കാരനായ താരത്തിനായി ചെൽസി 10 മില്യൺ പൗണ്ടോളം നൽകും. ചികാഗോ ഫയറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും ഇത്. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്. 2021ൽ ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിലെ അരങ്ങേറ്റം നടത്തി.