ക്രൊയേഷ്യക്കായി ലോകകപ്പിൽ തിളങ്ങിയ റൈറ്റ്ബാക്ക് ഇനി ഇന്റർ മിലാനിൽ

ക്രൊയേഷ്യൻ റൈറ്റ്ബാക്ക് സിമെ വർസാലിക്കോ ഇനി ഇന്റർ മിലാനായി കളിക്കും. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ റൈറ്റ് ബാക്കായിരുന്നു താരം. വർസാലിക്കോ ഇപ്പോൾ വായ്പാടിസ്ഥാനത്തിലാണ് ഈ സീസണിൽ ഇന്റർ മിലാനായി കളിക്കുക. 2016ൽ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയ താരത്തിന് തന്റെ മികവിലേക്ക് മാഡ്രിഡിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതുവരെ ആയി ആകെ 35 മത്സരങ്ങൾ മാത്രമെ അത്ലിറ്റിക്കോ ജേഴ്സി അണിയാൻ താരത്തിനായുള്ളൂ.

കൂടുതൽ അവസരങ്ങൾ തേടിയാണ് ഇന്റർ മിലാനിലേക്ക് വർസാലിക്കോ ചേക്കേറുന്നത്. ഈ കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് വർസാലിക്കോ. മുമ്പ് സാസുവോള, ജിനോവ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ക്രൊയേഷ്യക്കായി ഇതുവരെ 42 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ 26കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊളംബിയൻ ഡിഫൻഡർ അത്ലറ്റികോ മാഡ്രിഡിൽ
Next articleറയൽ മാഡ്രിഡിന് തോൽവി കൊണ്ട് തുടക്കം, വീണത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ