കൊളംബിയൻ ഡിഫൻഡർ അത്ലറ്റികോ മാഡ്രിഡിൽ

അത്ലറ്റികോ മാഡ്രിഡ് പുതിയ റൈറ്റ് ബാക്കിനെ ടീമിൽ എത്തിച്ചു. കൊളംബിയൻ ദേശീയ താരം സാന്റിയാഗോ അരിയാസാണ്‌സിമയോണിയുടെ ടീമിൽ ചേർന്നത്. ഡച്ച് ടീമായ പി എസ് വി യിൽ നിന്നാണ് സ്പാനിഷ് ക്ലബ്ബ് താരത്തെ ടീമിൽ എത്തിച്ചത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

26 വയസുകാരനായ അരിയാസ് പോർച്ചുഗീസ് ടീമായ സ്പോർട്ടിങ് സി പി യിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്. 2013 മുതൽ പി എസ് വി യുടെ താരമാണ്‌അരിയാസ്. 2013 മുതൽ കൊളംബിയൻ ദേശീയ ടീം അംഗമാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅണ്ടർ 20 ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി
Next articleക്രൊയേഷ്യക്കായി ലോകകപ്പിൽ തിളങ്ങിയ റൈറ്റ്ബാക്ക് ഇനി ഇന്റർ മിലാനിൽ