സമദ് അലി മലിക്ക് ശ്രീനിധിയിൽ

Img 20210716 134137

പുതിയ സീസണിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ശ്രീനിധി എഫ് സി ഒരു പുതിയ താരത്തെ കൂടെ സൈൻ ചെയ്തു. 26 വയസുള്ള സമദ് അലി മാലിക്കിനെ ആണ് ശ്രീനിധി ഡെക്കാൻ സൈൻ ചെയ്തിരിക്കുന്നത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിൽ നിന്നാണ് താരം ശ്രീനിധിയിലേക്ക് എത്തുന്നത്. പഞ്ചാബിൽ എത്തും മുമ്പ് ആറു സീസണുകളോളം സമദ് ഈസ്റ്റ് ബംഗാൾ ജേഴ്സിയിലായിരുന്നു കളിച്ചിരുന്നത്. പരിചയസമ്പന്നനായ സമദ് ഐ-ലീഗിൽ ഇതുവരെ 43 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ സൂപ്പർ കപ്പ്, ഡ്യുറാൻഡ് കപ്പ്, ഫെഡറേഷൻ കപ്പ് എന്നീ ടൂർണമെന്റുകളിലും താരം കളിച്ചിട്ടുണ്ട്.

Previous articleആഴ്സണലിന്റെ പുതിയ ഹോം ജേഴ്സി എത്തി
Next articleമെഡിക്കലിനായി ജിറൂദ് മിലാനിൽ