മെഡിക്കലിനായി ജിറൂദ് മിലാനിൽ

എ.സി മിലാനിലേക്കുള്ള ട്രാൻസ്ഫറിന് മുന്നോടിയായി മെഡിക്കൽ പൂർത്തിയാക്കാൻ ചെൽസി താരം ഒലിവിയെ ജിറൂദ് മിലാനിൽ എത്തി. സെരി എ ക്ലബായ മിലനുമായി രണ്ട് വർഷത്തെ കരാറിലാവും ജിറൂദ് മെഡിക്കലിന് ശേഷം ഒപ്പിടുക. താരം ചെൽസിയിൽ നിന്ന് എ.സി മിലാനിൽ എത്തുന്നതോടെ ചെൽസിക്ക് 1 മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയായി ലഭിക്കും.

കൂടാതെ ചെൽസിക്ക് ബോണസായി 1 മില്യൺ പൗണ്ട് ലഭിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. കഴിഞ്ഞ വർഷം ചെൽസിയിലെ കരാർ ഒരു വർഷം നീട്ടിയ ജിറൂദ് തുടർന്ന് ഈ സീസണിന്റെ അവസാനത്തോടെ കരാർ ഒരു വർഷം കൂടി നീട്ടിയിരുന്നു. തുടർന്നാണ് ജിറൂദിനെ സ്വന്തമാക്കാൻ എ.സി മിലാൻ രംഗത്തെത്തിയത്. 2018ലാണ് ജിറൂദ് ആഴ്‌സണലിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. ചെൽസിയിൽ 119 മത്സരങ്ങൾ കളിച്ച ജിറൂദ് 39 ഗോളുകളും ക്ലബ്ബിനായി നേടിയിട്ടുണ്ട്.