ശഖീരി ഫ്രാൻസിലേക്ക്

ലിവർപൂൾ താരം ശഖീരി ക്ലബ് വിടുന്നു. ഫ്രഞ്ച് ക്ലബായ ലിയോണുമായി ശഖീരി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലിയോൺ 2024വരെയുള്ള കരാർ ശഖീരിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി ലിവർപൂളും ലിയോണും തമ്മിൽ ധാരണയിൽ എത്തിയാൽ ട്രാൻസ്ഫർ നടക്കും. ലിയോൺ ഇപ്പോൾ 6 മില്യൺ യൂറോ ആണ് താരത്തിനായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ലിവർപൂൾ കൂടുതൽ തുക ആവശ്യപ്പെടുന്നുണ്ട്.

ഇറ്റാലിയ ക്ലബായ ലാസിയോ അടക്കം ശഖീരിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം അവസാനം ഫ്രാൻസ് തിരഞ്ഞെടുക്കുക ആയിരുന്നു. ക്ലബ് വിടാൻ അനുവദിക്കണം എന്ന് ലിവർപൂളിനോട് ശഖീരി ആവശ്യപ്പെട്ടിട്ടുണ്ട്. 29കാരൻ അവസാന മൂന്ന് വർഷമായി ലിവർപൂളിനൊപ്പം ഉള്ള താരമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സ്ഥിരമായി കളിക്കാൻ ആയിട്ടില്ല എന്നതാണ് താരം ക്ലബ് വിടാൻ ശ്രമിക്കാനുള്ള കാരണം.

Previous articleലോര്‍ഡ്സിൽ ടോസ് നേടി ജോ റൂട്ട്, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleലിംഗ്ദോഹും പഞ്ചാബിലേക്ക്