ലിംഗ്ദോഹും പഞ്ചാബിലേക്ക്

റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി തീർത്തും പഴയ ബെംഗളൂരു എഫ് സിയായി മാറിക്കൊണ്ടിരിക്കുകയാണ്. ആശ്ലി വെസ്റ്റ് വൂഡ് പരിശീലകനായി എത്തിയ ശേഷം മുൻ ബെംഗളൂരു എഫ് സി താരങ്ങളെ ഒക്കെ സൈൻ ചെയ്ത് കൂട്ടുകയാണ് പഞ്ചാബ് എഫ് സി. വിനീത്, റിനോ ആന്റോ, ഗുർതേജ് എന്നിവർക്ക് ഒക്കെ പിറകെ ഇപ്പോൾ യൂജിൻസൺ ലിംഗ്ദോഹും പഞ്ചാബ് എഫ്സിയിലേക്ക് എത്തുകയാണ്. താരത്തെയും ഒരു വർഷത്തെ കരാറിലാകും പഞ്ചാബ് എഫ് സി സ്വന്തമാക്കുന്നത്.

അവസാനമായി ഒഡീഷ എഫ് സിയിലാണ് ലിംഗ്ദോഹ് കളിച്ചത്. കഴിഞ്ഞ സീസണിലെ ആദ്യ പകുതി ഈസ്റ്റ് ബംഗാളിലും രണ്ടാം പകുതി ഒഡീഷയിലുമാണ് താരം ചിലവഴിച്ചത്. മുമ്പ് എ ടി കെക്ക് വേണ്ടിയും പൂനെ സിറ്റിക്ക് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് ലിംഗ്ദോഹ്‌. ഷില്ലോങ് ലജോംഗിന്റെയും താരമായിരുന്നു. ലിംഗ്ദോഹിന്റെ മികച്ച പ്രകടനം വന്നത് ആശ്ലി വെസ്റ്റ്വുഡിന്റെ കീഴിൽ ബെംഗളൂരു എഫ് സിയിൽ ആയിരുന്നു.