കേരള ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്ക് മുന്നിൽ ഒരു മലയാളി കൂടെ, ഷാഹിൻലാൽ എത്തി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഒരു പുതിയ മലയാളി താരം കൂടെ. കോഴിക്കോട്ടുകാരൻ ഷാഹിൻ ലാൽ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത്. മുമ്പ് ചെന്നൈയിൻ എഫ് സിയിൽ ആയിരുന്നു ഷാഹിൻ. അവിടെ കാര്യമായി അവസരങ്ങൾ ലഭിക്കാത്തതോടെ ക്ലബ് വിടുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കേരള പ്രീമിയർ ലീഗ് കളിക്കാൻ ആണ് ഷാഹിൻലാൽ ഇപ്പോൾ കരാർ ഒപ്പിട്ടത്‌. കെ പി എല്ലിലെ പ്രകടനം നോക്കി ദീർഘകാല കരാറിൽ കേരള ബ്ലാസ്റ്റേഴ്സും ഷാഹിനും ഒപ്പുവെക്കും.

മുമ്പ് ചെന്നൈ സിറ്റിക്ക് വേണ്ടി ഐ ലീഗിൽ വലകാത്തിട്ടുള്ള താരമാണ് ഷാഹിൻ ലാൽ. മുൻ വിവാ കേരള താരം കൂടിയാണ്. പൂനെ എഫ് സിക്ക് വേണ്ടിയും ഭാരത് എഫ്സിക്ക് വേണ്ടിയും ഷഹിൻ ലാൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. പൂനെ എഫ് സിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ കളിച്ചപ്പോൾ വിദേശ മാനേജറുടെ അടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു ഷാഹിൻലാൽ.

ഷാഹിൻ ലാലിന്റെ രണ്ടാം ഐ എസ് എൽ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ്. വിവാ കേരളയിലുള്ള കാലം മുതൽ ഫുട്ബോൾ ലോകം ഒരുപാട് പ്രതീക്ഷയോടെ കണ്ട താരമാണ് ഷാഹിൻ ലാൽ.

Advertisement