ഗ്രീസ്മാൻ എങ്ങോട്ടുമില്ലെന്ന് അത്ലറ്റികോ മാഡ്രിഡ്  പ്രസിഡന്റ്

Photo: Twitter
- Advertisement -

അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന വാർത്തകളെ തള്ളി ക്ലബ് പ്രസിഡന്റ് സെറെസോ. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഗ്രീസ്മാൻ ടീം മാറാൻ ശ്രമിക്കുമെന്ന വാർത്തകൾക്കിടയിലാണ് ക്ലബ് പ്രസിഡന്റിന്റെ പ്രതികരണം. ഗ്രീസ്മാൻ ക്ലബ് വിടാൻ ഒരു സാധ്യതയുമില്ലെന്നും താരം ക്ലബ്ബിൽ തന്നെ തുടരുമെന്ന് തനിക്ക് 1000% ഉറപ്പാണെന്നും അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് പറഞ്ഞു.

ലോകകപ്പിന് മുൻപ് ഗ്രീസ്മാൻ ബാഴ്‌സലോണയിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പിന് മുൻപ് താരം അത്ലറ്റികോയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. 2023 വരെ ക്ലബ്ബിൽ കരാർ ഉള്ള ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗ് നേടിയ ഗ്രീസ്മാൻ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പും നേടിയിരുന്നു.

Advertisement