കൊളംബിയൻ സ്ട്രൈക്കറായ ലൂയിസ് മുരിയലിനെ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സ്വന്തമാക്കി. ഈ കഴിഞ്ഞ സീസണിൽ സീരി എയിൽ മൂന്നാമത് ഫിനിഷ് ചെയ്ത് അത്ഭുതം കാണിച്ച ടീമാണ് അറ്റലാന്റ. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കേണ്ടതിനാൽ ടീം ശക്തമാക്കേണ്ടതുണ്ട് എന്നതാണ് ഇപ്പോൾ മുരിയലിനെ അറ്റലാന്റ സ്വന്തമാക്കാൻ കാരണം. 18 മില്യണോളമാണ് അറ്റലാന്റ മുരിയലിനായി ചിലവഴിച്ചിരിക്കുന്നത്.
28കാരനായ മുരിയൽ സെവിയ്യയുടെ താരമാണ് എങ്കിലും കഴിഞ്ഞ സീസണിൽ ലോണിൽ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റീനയിൽ ആയിരുന്നു കളിച്ചത്. അവിടെ നടത്തിയ പ്രകടനമാണ് താരത്തിനെ അറ്റലാന്റയിൽ എത്തിച്ചിരിക്കുന്നത്. ഫിയൊറെന്റീനയ്ക്കായി കഴിഞ്ഞ സീസണിൽ ആറു ഗോളുകൾ മുരിയൽ നേടിയിരുന്നു. കൊളംബിയക്ക് വേണ്ടി മുപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.