മാൻസി ചെന്നൈ സിറ്റി വിടില്ല, 2022 വരെ കരാർ

ചെന്നൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ പെട്രോ മാൻസി ചെന്നൈ സിറ്റി വിടില്ല. കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്ന മാൻസി ചെന്നൈ സിറ്റിയുമായി ദീർഘകാല കരാറിൽ ഒപ്പിട്ടു. ചെന്നൈ സിറ്റിക്ക് വൻ തുക ഓഫർ ചെയ്തു കൊണ്ട് പല ക്ലബും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരം ചെന്നൈയിൻ തന്നെ തുടരുമെന്ന പ്രഖ്യാനം ക്ലബ് നടത്തിയിരിക്കുന്നത്.

29കാരനായ താരം കാറ്റലോണിയൻ ടീമായ ലെ ഹോസ്പിറ്റലേറ്റിനിൽ നിന്നായിരുന്നു ചെന്നൈയിലേക്ക് കഴിഞ്ഞ വർഷം എത്തിയത്. കഴിഞ്ഞ സീസണിൽ 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി മാൻസി അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.

Previous articleഅർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കില്ല
Next articleസെവിയ്യയുടെ സ്ട്രൈക്കറെ സ്വന്തമാക്കി അറ്റലാന്റ