സെവിയ്യയുടെ സെന്റർ ബാക്ക് ഇനി ബാഴ്സലോണ ഡിഫൻസിൽ

- Advertisement -

ബാഴ്സലോണ പുതിയ ഒരു താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഫ്രഞ്ച് സെന്റർ ബാക്കായ ക്ലെമന്റ് ലെങ്ലെറ്റ് ആണ് ബാഴ്സലോണയിൽ എത്തിയിരിക്കുന്നത്. 35 മില്യൺ യൂറോക്കാണ് സെവിയ്യയിൽ നിന്ന് ബാഴ്സ ലെങ്ലെറ്റിനെ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ് താരത്തിന്റെ കരാർ. 300 മില്യണാണ് റിലീസ് ക്ലോസ്.

23കാരനായ ലെങ്ലെറ്റ് 2017 ജനുവരിയിലാണ് സെവിയ്യയിൽ എത്തിയത്. സെവിയ്യയിൽ 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ക്ലബായ നാൻസിയിലൂടെ വളർന്നു വന്ന താരമാണ് ലെങ്ലെറ്റ്. ഫ്രഞ്ച് സെന്റർ ബാക്കായ ഉംറ്റിറ്റിക്കൊപ്പം ഒരു ഫ്രഞ്ച് സെന്റർ ബാക്ക് കൂടി ആയി ബാഴ്സലോണക്കിപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement