“ഡോണ്ട് ബി ലൈക് കാലിനിച്ച്” – ക്രൊയേഷ്യൻ താരത്തിനെതിരെ പരിഹാസ മഴ

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ നൈജീരിയ – ക്രൊയേഷ്യ മത്സരത്തിനിടെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയച്ച ക്രൊയേഷ്യൻ താരത്തെ ഓർമ്മയില്ലേ? നിക്കോള കാലിനിച്ച്. താരത്തിനെതിരെ ട്രോൾ മഴ പെയ്യിക്കുകയാണ് സോഷ്യൽ മീഡിയ. ക്രൊയേഷ്യൻ ടീം ലോകകപ് ഫൈനലിൽ പ്രവേശിച്ചതോടെ രൂക്ഷ വിമർശനവും കാലിനിച്ചിനെതിരെ ഉയരുന്നുണ്ട്.

നൈജീരിയക്കെതിരായ മത്സരത്തിൽ പകരക്കരനായി ഇറങ്ങാൻ താരം വിസ്സമ്മതിച്ചതോടെയാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങാൻ ചോദിച്ച സമയത്ത് പരിക്ക് ആണെന്ന് താരം പറഞ്ഞത് കോച്ചിനെ ചൊടിപ്പിക്കുകയും ടീമിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

ക്രൊയേഷ്യൻ ടീം തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലോകകപ് കളിക്കുമ്പോൾ കാലിനിച്ചിന് ആ ഫൈനൽ വീട്ടിൽ ഇരുന്നു കാണേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് എന്നാണ് പറയുന്നത്. താരത്തിന്റെ അഹങ്കാരം ആണ് ഈ അവസ്ഥക്ക് കാരണം എന്നും പറയുന്നു. നിലവിൽ മിലാൻ താരമായ കാലിനിച്ച് ക്രൊയേഷ്യക്ക് വേണ്ടി 41 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial