ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് വേണ്ടി ഒരുങ്ങി യുവന്റസ്

- Advertisement -

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുങ്ങി യുവന്റസും ഇറ്റലിയും. 120 മില്യൺ യൂറോയോളം നൽകിയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ക്രിസ്റ്റിയാനോയെ ടീമിലെത്തിച്ചത്. ക്രിസ്റ്റിയാനോയുടെ പെസെന്റേഷൻ ഡേ പ്രമാണിച്ച് ഒരു ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന ആഘോഷമാണ് ടൂറിനിൽ അണിയറയിലൊരുങ്ങുന്നത്. അല്ലിയൻസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് നടുവിലായിരിക്കും ക്രിസ്റ്റിയാനോ യുവന്റസ് ജേഴ്സിയണിഞ്ഞെത്തുക.

2012ൽ യുവന്റസ് സ്റ്റേഡിയം ഓപ്പൺ ചെയ്തതിനു ശേഷം ആദ്യമായിട്ടാവും ഇങ്ങനെയൊരു സെലിബ്രെഷൻ പ്ലാൻ ചെയ്യുന്നത്. മെഡിക്കലിനും പ്രസന്റേഷനും കനത്ത സുരക്ഷയാണ് ടൂറിനിൽ ഒരുങ്ങിയിരിക്കുന്നത്. ആയിരക്കണക്കിന് യുവന്റസ് ആരാധകരെയാണ് ക്ലബ് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റിയാനോക്ക് താമസിക്കാൻ ആഡംബര ഹോട്ടലും ക്ലബ് ബുക്ക് ചെയ്തു കഴിഞ്ഞു. പ്രെസെന്റേഷന് ശേഷം ഹോളിഡേ ആഘോഷങ്ങൾക്കായി ക്രിസ്റ്റിയാനോ റൊണാൾഡോ ഗ്രീസിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement