സെർബിയൻ ദേശീയ താരത്തെ ടീമിൽ എത്തിച്ച് ഡെൽഹി ഡൈനാമോസ്

Newsroom

ഡെൽഹി ഡൈനാമോസ് തങ്ങളുടെ നാലാം വിദേശ താരത്തെ സൈൻ ചെയ്തു. സെർബിയൻ ദേശീയ താരമായ ആൻഡ്രിയ കലുദരോവിചിനെയാണ് ഡെൽഹി ഡൈനാമോസ് സ്വന്തമാക്കിയിരിക്കുന്നത്. സ്ട്രൈക്കറായ കലുദരോവിച് ഓസ്ട്രേലിയൻ ലീഗിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ‌ സീസണിൽ ഓസ്ട്രേലിയൻ ക്ലബായ വെല്ലിംഗ്ടൺ ഫീനക്സിന്റെ ടോപ്സ്കോറർ ആയിരുന്നു.

31കാരനായ താരം സ്വിറ്റ്സർലാന്റ്, സെർബിയ, ചൈന, ലിത്വാനിയ എന്നിവിടങ്ങളിലെ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്. കരിയർ 236 ക്ലബ് മത്സരങ്ങളിൽ നിന്നായി 100 ഗോളുകളും താരം നേടിയിട്ടുണ്ട്. സെർബിയൻ ദേശീയ ടീമിനായി മൂന്ന് തവണ ജേഴ്സി അണിഞ്ഞ താരം കൂടിയാണ് കലുദരോവിച്.

ഡെൽഹിയുടെ നാലാം വിദേശ താരമാണ് കലുദരോവിച്. നേരത്തെ റെനെ മിഹെലിച് മാർകോസ് തെബാർ, ഡോരൻസോറോ എന്നിവരെയും ഡെൽഹി സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial