ഡെൽഹി ഡൈനാമോസിന്റെ മിറാബാഹെ ഇനി മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ മിഡ്ഫീൽഡിൽ ഉണ്ടായിരുന്ന ഉറുഗ്വേ മിഡ്ഫീൽഡർ മാറ്റിയാസ് മിറാബാഹെയെ മുംബൈ സിറ്റി സ്വന്തമാക്കി. മുംബൈയുടെ ഈ സീസണിലെ ആദ്യ വിദേശ സൈനിങ്ങായാണ് മിറാബാഹെ എത്തുന്നത്. കഴിഞ്ഞ‌ സീസണിൽ വളരെ മോശം ഫോമിലായിരുന്ന ഡെൽഹി ഡൈനാമോസിനായി മികച്ചു നിന്ന കുറച്ച് താരങ്ങളിൽ ഒരാളായിരുന്നു മിറാബാഹെ.

12 മത്സരങ്ങൾ കഴിഞ്ഞ ഐ എസ് എല്ലിൽ ബൂട്ടു കെട്ടിയ മിറാബാഹെ 3 ഗോളുകൾ ഡെൽഹിക്കായി നേടി. ഒരു ഗോൾ അവസരം ഒരുക്കുകയും ചെയ്തു. കഴിഞ്ഞ‌ സീസണിൽ വിലക്ക് കാരണം നാല് മത്സരങ്ങൾ ഐ എസ് എല്ലിൽ താരത്തിന് നഷ്ടമായിരുന്നു‌. ഉറുഗ്വേക്കായി മുമ്പ് അണ്ടർ 20 ലോകകപ്പ് കളിച്ച താരം കൂടിയാണ് മിറാബാഹെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial