സെമെഡോ ബാഴ്സലോണ വിട്ട് വോൾവ്സിലേക്ക്

- Advertisement -

ഒരുപാട് വിവാദങ്ങൾക്കു അഭ്യൂഹങ്ങൾക്കും ഒടുവിൽ സെമെഡോ ബാഴ്സലോണ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. താരത്തെ വിൽക്കാൻ ബാഴ്സലോണ സമ്മതം മൂളിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ആണ് സെമെഡോയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. താരമായും ബാഴ്സലോണയുമായും വോൾവ്സ് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്.

സെമെഡോ ഉടൻ തന്നെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. ബാഴ്സലോണയിൽ തുടരില്ല എന്നും ക്ലബുമായി കരാർ ചർച്ചയ്ക്കില്ല എന്നും നേരത്തെ തന്നെ പറഞ്ഞ താരമാണ് സെമെഡോ. താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും ഒക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. അവരെ ഒക്കെ മറികടന്നാണ് ഇപ്പോൾ വോൾവ്സ് താരത്തെ സ്വന്തമാക്കുന്നത്. 2017ൽ ആയിരുന്നു സെമെഡോ ബെൻഫിക വിട്ട് ബാഴ്സലോണയിൽ എത്തിയത്. അവസാന മൂന്ന് വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉണ്ടെങ്കിലും ഒരു സ്ഥിരത സെമെദോയ്ക്ക് ബാഴ്സയിൽ ഇതുവരെ ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ ഫോം വീണ്ടെടുക്കാൻ ആകും എന്നാണ് സെമെഡോ പ്രതീക്ഷിക്കുന്നത്.

Advertisement